ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ വലിയ നേതാവൊന്നുമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി ഒരു ദിവസം പൂര്‍ത്തിയാകുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പുറത്ത് വരുന്നത്. ഇന്നലെ രാഹുല്‍ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവ് ടോം വടക്കന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പുല്‍വാ ഭീകരാക്രമണത്തില്കോണ്ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം സൃഷ്ടിച്ച വേദനയിലാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നതെന്ന് ടോം വടക്കന്‍ പറഞ്ഞിരുന്നു.
ഇതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് തുടരുകയാണ്. ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അരവിന്ദ് കുമാര്‍ ശര്‍മ്മ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി.
മുന്‍ എംപി കൂടിയായ ശര്‍മ്മ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുമായി ചര്‍ച്ച നടത്തിയിരുന്നു. കര്‍നാലില്‍ നിന്നുള്ള എപിയായ അരവിന്ദ് ശര്‍മ്മ ശക്തമായ അണികളുള്ള ഹരിയാനയിലെ നേതാവാണ്
Discussion about this post