ചെന്നൈ: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരജോഡികളാണ് ശാലിനിയും അജിത്തും. എന്നാൽ സ്വകാര്യതയ്ക്ക് ഏറെ പ്രധാന്യം കൊടുക്കുന്നവരാണ് ഇരുവരും. അധികം ഫോട്ടോകളോ വീഡിയോകളോ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറില്ല.
ഇപ്പോഴിതാശാലിനി ഏറ്റവും പുതിയതായി പങ്കിട്ട ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയിൽ ഭർത്താവ് അജിത്തിന്റെ കൈപിടിച്ച് ചിരി തൂകിയിരിക്കുന്ന ശാലിനിയാണ് ചിത്രത്തിലുള്ളത്. എന്നേക്കും നിന്നെ സ്‌നേഹിക്കുന്നു എന്ന തലക്കെട്ടും ചുവന്ന നിറത്തിലുള്ള ഹാർട്ടിന്റെ മൂന്ന് ഇമോജികളുമാണ് ചിത്രത്തിന് ക്യാപ്ഷനായി ശാലിനി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ശാലിനി ഒരു സർജറിക്ക് വിധേയയായത്. ചെന്നൈയിൽ തന്നെയുള്ള ഒരു ആശുപത്രിയിലാണ് നടിയുടെ സർജറി നടന്നത്. ശാലിനി ഓപ്പറേഷൻ ടേബിളിലായിരുന്നപ്പോൾ അജിത്ത് അസർബൈജാനിൽ തന്റെ വരാനിരിക്കുന്ന ചിത്രമായ വിടാ മുയാർച്ചിയുടെ ചിത്രീകരണത്തിലായിരുന്നു.പ്രിയതമയുടെ സർജറിക്കായി നാട്ടിലേക്ക് ഓടിയെത്തിയതായിരുന്നു അജിത്ത്.
Discussion about this post