ഗൂഗിൾ ഫോട്ടോസിലെ ലോക്ഡ് ഫോൾഡറിൽ പുതിയ അപ്‌ഡേറ്റ് എത്തി. ലോക്ഡ് ഫോൾഡർ കണ്ടെത്തുന്നത് കൂടുതൽ അനായാസമാക്കിയിരിക്കുകയാണ് പുതിയ അപ്‌ഡേറ്റിലൂടെ. സ്വകര്യത നിറഞ്ഞ നമ്മുടെയെല്ലാം ഫോട്ടോസും വീഡിയോസും സൂക്ഷിക്കുന്ന ഗൂഗിൾ ഫോട്ടോസിന്റെ ലോക്ഡ് ഫോൾഡറിലേക്ക് പ്രവേശിക്കാനുള്ള വഴി കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ്. മുൻപ് അൽപ്പം ബുദ്ധിമുട്ടിയാണ് ഇതിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നത് എങ്കിൽ ഇനിയത് എളുപ്പം സാധിക്കും. അതിനാൽ തന്നെ പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളുടെ ഇടയിൽ അൽപ്പം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പുതിയ അപ്‌ഡേറ്റ് വന്നതോടെ ഫേവറേറ്റ്‌സ്, ആർക്കൈവ്, ത്രാഷ് തുടങ്ങിയ ഫോൾഡറിനോടൊപ്പം തന്നെ നമുക്ക് ലോക്ഡ് ഫോൾഡറും കാണാൻ സാധിക്കും. ഇതിൽ ക്ലിക്ക് ചെയ്ത് വേഗം തന്നെ ഉപയോക്താക്കൾക്ക് അവർ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളും വീഡിയോകളും കാണാം.
ഉപയോക്താക്കൾക്ക് പണി എളുപ്പമാക്കി എന്ന ലക്ഷ്യത്തോടെയാണ് ഗുഗിളിന്റെ പുതിയ അപ്‌ഡേറ്റ് എങ്കിലും മറ്റുള്ളവർക്ക് എളുപ്പം കാണാവുന്ന രീതിയിൽ തന്നെ ഈ ഫോൾഡർ കിടക്കുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയാണ് യൂസർമാർക്ക്. ഇതിന് പുറമെ, മറ്റ് ഫോൾഡറുകൾക്ക് ഒപ്പം കിടക്കുന്ന ലോക്ഡ് ഫോൾഡർ അബദ്ധത്തിൽ തുറന്ന് വന്നാൽ, രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളും വീഡിയോകളും ഒപ്പൺ ആവുമോ എന്ന ആശങ്കയും ഉപയോക്താക്കൾക്കുണ്ട്. അതുകൊണ്ട് തന്നെ കുറച്ച് ബുദ്ധിമുട്ടി തന്നെ ലോക്ഡ് ഫോൾഡർ തുറക്കുന്നത് തന്നെയായിരുന്നു നല്ലതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ, ഈ ആശങ്കയെ കുറിച്ച് ഇതുവരെ ഗൂഗിൾ പ്രതികരിച്ചിട്ടില്ല.
Discussion about this post