ടോറോന്റോ: കാനഡയിലെ വോട്ടർമാരുടെ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകക്ഷിയായ ലിബറൽ പാർട്ടി. ലിബറൽ പാർട്ടി മാത്രമല്ല ട്രൂഡോയുമായി സഖ്യം ഉണ്ടാക്കിയതിന്റെ പേരിൽ അവരുടെ പങ്കാളിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി അല്ലെങ്കിൽ എൻഡിപി പോലും പിന്തുണ നഷ്ടപ്പെടുന്നതായി വ്യക്തമാക്കി പുതിയ സർവേ.
സർവ്വേ മാത്രമല്ല ടൊറൻ്റോ-സെൻ്റ് പോളിലേക്കുള്ള ജൂണിലെ ഫെഡറൽ ഉപതിരഞ്ഞെടുപ്പിലും ട്രൂഡോയുടെയും സഖ്യകക്ഷിയുടെയും ദയനീയമായ അവസ്ഥ പ്രകടമായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ലിബറലുകളുടെ വോട്ട് വിഹിതം 17 ശതമാനത്തിൽ നിന്ന് 11 ശതമാനമായാണ് കുറഞ്ഞത്. ഇതോടു കൂടി 1993 മുതൽ സീറ്റ് നിലനിർത്തുന്ന മണ്ഡലത്തിൽ അവർ പരാജയപ്പെടുകയായിരുന്നു.
സർവേ കണക്കുകൾ പ്രകാരം ഇപ്പോൾ വോട്ടെടുപ്പ് നടത്തുകയാണെങ്കിൽ കൺസർവേറ്റീവ് പാർട്ടിക്ക് 41 ശതമാനം പിന്തുണലഭിക്കും, വെറും 27 ശതമാനം മാത്രം ജനപിന്തുണയുള്ള ലിബറലുകളെക്കാൾ വളരെ മുന്നിലാണ്, അവർ . ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ, കൺസർവേറ്റീവുകൾക്ക് 218 സീറ്റുകൾ ലഭിക്കും എന്ന് കണക്കുകൾ പുറത്തു വരുമ്പോൾ ലിബറലുകൾക്ക് കേവലം 67 സീറ്റുകൾ മാത്രമാണ് ലഭിക്കാൻ പോകുന്നത് .
Discussion about this post