ലൂസിഫര്‍ സിനിമയുടെ തുടക്കം മുതല്‍ പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട് . അതില്‍ ഒന്നാണ് പേര് പറയാത്ത ഒരു അതിഥി താരം . 26 കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ – പേര് ഉള്‍പ്പെടുന്ന പോസ്റ്റര്‍ ഇറങ്ങിയിട്ടും ഇങ്ങനെ ഒരു അതിഥിമുഖം എവിടെയും കാണാന്‍ സാധിച്ചിരുന്നില്ല .
എന്നാല്‍ ഇന്നലെ ലൂസിഫര്‍ ട്രെയിലര്‍ പുറത്ത് ഇറങ്ങിയതിന് പിന്നാലെ വീണ്ടും ആ ചോദ്യത്തിന് തീ പിടിച്ചിരിക്കുകയാണ് . ഒരു സീനില്‍ അധികം വ്യക്തത ഇല്ലാതെ പ്രിത്വിരാജുമായി രൂപസാദൃശ്യം തോന്നുന്ന ഒരു കഥാപാത്രത്തെ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച . ഇത് പ്രിത്വിരാജ് തന്നെയല്ലേ എന്നും കാത്ത് വെച്ച ആ സര്‍പ്രൈസ് സംവിധായകന്റെ തന്നെ രംഗപ്രവേശനമാണോ എന്നുമാണ് ചോദ്യം .
കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയ ട്രെയിലര്‍ ട്രെൻഡിങ് നമ്പർ വൺ ആണ്. ഉദ്യോഗജനകമായ പൊളിറ്റിക്കല്‍ രംഗങ്ങള്‍ ചേര്‍ത്ത് ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ എല്ലാ ചേരുവയും ചേര്‍ത്താണ് പുറത്തെത്തിയിരിക്കുന്നത് . ചിത്രത്തില്‍ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ഖദര്ധാരിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത് . ഈ മാസം 28 നു ചിത്രം തിയേറ്ററിലെത്തും .
Discussion about this post