പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പരിച്ചു വിട്ടു. ഇസാഫ് കോപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായിരുന്ന ഷൈലേഷ് കെ.എസ് എന്നയാളെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. കുന്നംകുളം സ്വദേശിയാണ് ഷൈലേഷ്.
ഷൈലേഷിന്റെ ഫേസ്ബുക്ക് വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും, തങ്ങളുടെ ജീവനക്കാരനില്‍ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായതില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഇസാഫ് അധികൃതര്‍ അറിയിച്ചു.
പുറ്റിങ്ങളില് കുറെ പട്ടികള്‍ ചത്തു, പൂരമൊക്കെ കുളമായി എന്നായിരുന്നു ഷൈലേഷ് കെ.എസ് കരുമത്തില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ്. ഇതിനെതിരെ വലിയ പ്രതിഷേധം വിശ്വാസികളില്‍ നിന്ന് ഉയര്‍ന്നു.
Discussion about this post