അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി. ദക്ഷിണ കൊല്‍ക്കത്തയില്‍ നാളെ ഉച്ചതിരിഞ്ഞായിരുന്നു റാലി നിശ്ചയിച്ചിരുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റാലിക്കും അനുമതി നിഷേധിച്ചതായി ബിജെപി ആരോപിക്കുന്നു.അതേസമയം കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ അമിത് ഷാ നടത്താനിരുന്ന റാലിക്കും മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതും വലിയ വിവാദമായിരുന്നു.റാലിക്ക് അനുമതി നിഷേധിച്ചതോടൊപ്പം അമിത്ഷായുടെ ഹെലികോപ്പറിന് ലാന്‍ഡ് ചെയ്യുന്നതിനും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
പശ്ചിമബംഗാളില്‍ മൂന്ന് റാലികള്‍ നടത്താനായിരുന്നു അമിത്ഷാ നിശ്ചയിച്ചിരുന്നത്. അനുമതി നിഷേധിച്ച സാഹചര്യത്തില്‍ അമിത്ഷായുടെ റാലികള്‍ റദ്ദാക്കി.അമിത്ഷായുടെ ഹെലികോപ്പ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേരത്തെയും അനുമതി നിഷേധിച്ചിട്ടുണ്ട്..
Discussion about this post