മനുഷ്യന് ലോകത്തുള്ള പലവസ്തുക്കളോടും ലഹരി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മദ്യം മയക്കുമരുന്ന്, ഭക്ഷണം ആഡംബരം,കാർ,സ്വർണം അങ്ങനെ ആസക്തികൾ നീളുന്നു. ഈ ആസക്തി നിയന്ത്രിക്കാനായില്ലെങ്കിൽ എന്ത് ചെയ്യും? വിഷമകരമായ അവസ്ഥ തന്നെ. തുർ്ക്കിയിലെ ഒരു മനുഷ്യനും വലിയ അഡിക്ഷൻ തന്നെ ഉണ്ടായി. എന്തിനാണെന്നോ മനുഷ്യനെ കാർന്നുതിന്നുന്ന സിഗരിറ്റിനോട്. എത്ര ശ്രമിച്ചിട്ടും ആസക്തി നിയന്ത്രിക്കാനാകാതെ വന്നതോടെ അദ്ദേഹം തന്നെ അതിന് ഉപാധി കണ്ടെത്തി.
ശ്വാസകോശ അർബുദം ബാധിച്ച് പിതാവ് അന്തരിച്ചതിനെത്തുടർന്നാണ് ഇബ്രാഹിം തൻറെ സിഗരറ്റ് വലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഏതാണ്ട് ഇരുപത് വർഷത്തോളമായി ദിവസം രണ്ട് പാക്കറ്റ് സിഗരറ്റാണ് ഇബ്രാഹിം വലിച്ചിരുന്നത്. സിഗരറ്റ് വലി ഒഴിവാക്കാനായി അദ്ദേഹം തൻറെ തല തന്നെ ഒരു ഇരുമ്പ് കൂട്ടിലാക്കി.
ഇതിനായി അദ്ദേഹം 130 അടിയിലധികം വരുന്ന ചെമ്പ് കമ്പികൾ ഉപയോഗിച്ചു. തല കൂട്ടിലാക്കി അടച്ച ശേഷം അദ്ദേഹം കൂടിൻറെ താക്കോൽ ബന്ധുക്കൾക്ക് കൈമാറി. അത്യാവശ്യത്തിന് കൂട് തുറക്കേണ്ടി വന്നാൽ ഭാര്യയാണ് ഇബ്രാഹിമിനെ സഹായിക്കുന്നത്. ഇത്ര വർഷമായിട്ടും സിഗരറ്റ് വലി നിർത്താനായില്ലേ എന്നാണ് ആളുകളുടെ സംശയം.
ഒരു സിഗരറ്റ് വലിക്കുമ്പോൾ എരിയുന്നത് ആയുസിലെ 11 മിനിറ്റ്;മുലപ്പാലിൽപോലും കലരും,പുകവലി നിർത്താൻ ഇതാ എളുപ്പവഴികൾ; തീർച്ചയായും വിജയിക്കും ഉറപ്പ്
Discussion about this post