കേരളത്തില്‍ നിന്നുള്ള മന്ത്രി വി മുരളീധരന് രണ്ട് പ്രധാന വകുപ്പുകളിലെ സഹമന്ത്രി സ്ഥാനം വഹിക്കും. വിദേശകാര്യം, പാര്‍ലമെന്ററി കാര്യം എന്നി വകുപ്പുകളിലെ സഹമന്ത്രിയാണ് വി മുരളീധരന്
പ്രവാസി ജനസംഖ്യ കൂടുതലുള്ള കേരളത്തില്‍ നിന്നുള്ള മന്ത്രി കൂടിയായതിനാലാണ് വിദേശകാര്യ സഹമന്ത്രി സ്ഥാനം മുരളീധരന് നല്‍കിയത്.
വി മുരളീധരന് മാത്രമാണ് വിദേശകാര്യ വകുപ്പിലെ ഏക സഹമന്ത്രിയാണ് വി മുരളീധരന്. ഇതോടെ നേരത്തെ വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ച പ്രവാസികാര്യവകുപ്പിന്റെ ചുമതല കൂടി വി മുരളീധരന് വഹിക്കേണ്ടി വന്നേക്കും. പാര്‍ലമെന്ററി കാര്യസഹമന്ത്രി സ്ഥാനം കൂടിയുള്ളതിനാല്‍ രാജ്യസഭയില്‍ നിര്‍ണായക ചുമതല വി മുരളീധരന് ഉണ്ടാകും.
വിദേശകാര്യ സഹമന്ത്രി സ്ഥാനത്ത് മൂന്നാമത്തെ മലയാളിയാണ് വി മുരളീധരന്. നേരത്തെ മന്‍മോഹന്‍സിംഗ് മന്ത്രി സഭയില്‍ ഇ അഹമ്മദും . ശശി തരൂരും വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു
Discussion about this post