രണ്ടാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.നരേന്ദ്രമോദി പ്രധാനമന്ത്രി, പേഴ്സണല്‍ പൊതുഭരണം, ആണവോര്‍ജ്ജം, സ്പെയ്സ്, പ്രധാനപ്പെട്ട നയപരമായ കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യും. മറ്റു മന്ത്രിമാര്‍ക്കു നല്‍കാത്ത വകുപ്പുകളും പ്രധാനമന്ത്രിയ്ക്ക് കീഴിലായിരിക്കും.
അമിത് ഷാ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യും, ധനമന്ത്രി നിര്‍മ്മല സീതാരാമനാണ്, പ്രതിരോധവകുപ്പ് രാജ്നാഥ് സിംഗ് കൈകാര്യം ചെയ്യും.മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് വിദേശകാര്യ മന്ത്രി.
നിതിന്‍ ഗഡ്കരി റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈുവേ, ചെറുകിട വ്യവസായം വകുപ്പുകള്‍ കൈകാര്യം ചെയ്യും.
Discussion about this post