പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തെരഞ്ഞെടുത്ത ‘ബ്രിട്ടിഷ് ഹെറാൾഡ്’ വെബ്സൈറ്റിന്റെ ഉടമ കൊച്ചി സ്വദേശിയായ അൻസിഫ് അഷ്റഫ്.ഉടമയെ സംബന്ധിച്ച വിവരം തിരക്കിയിറങ്ങിയപ്പോള് എത്തിയത് ഇൌ മലയാളിക്ക് മുന്നിലാണ്.
ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത ഹെറാൾഡ് മീഡിയ നെറ്റ്വർക്ക് ലിമിറ്റഡ് കമ്പനി 2018 ഏപ്രിലിലാണു സ്ഥാപിതമായത്. 85% ഓഹരികളും അഷ്റഫിന്റെ കൈവശം. ബാക്കി മറ്റു 4 ഓഹരിയുടമകൾക്ക്.
കൊച്ചി ഹെറാൾഡിന്റെ പത്രാധിപരും ബ്രിട്ടിഷ് ഹെറാൾഡിന്റെ ഉടമയുമായ ഇന്ത്യൻ വ്യവസായി എന്നതാണ് അൻസിഫ് അഷ്റഫിന്റെ വിശേഷണം. ബ്രിട്ടിഷ് ഹെറാൾഡിന് ട്വിറ്ററിൽ 4,000ൽ താഴെയും ഫെയ്സ്ബുക്ക് പേജിൽ 57,000ൽ താഴെയും ഫോളോവേഴ്സ് ആണുള്ളത്.
Discussion about this post