ഡൽഹി: ഇന്ത്യയുടെ ജൂണിലെ വ്യാവസായിക വളർച്ചയിൽ രണ്ട് ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. 1.5 ശതമാനം പ്രതീക്ഷിത വളർച്ചയുടെ സ്ഥാനത്താണ് രണ്ട് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഒന്നാം പാദത്തിലെ സഞ്ചിത വളർച്ച 3.6 ശതമാനമായിരുന്നു. പാദവാർഷിക സഞ്ചിത വളർച്ചയിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ മികച്ച നേട്ടമുണ്ടാകാനുള്ള സാദ്ധ്യത സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post