ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഡൽഹിയുടെ നീക്കത്തെ പൂർണ്ണമായി പിന്തുണച്ച് റഷ്യ.മേഖലയിലെ സംഭവ വികാസങ്ങളിൽ ഇന്ത്യയുടെ നിലപാടിനെ റഷ്യ പിന്തുണച്ചതായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കുമാർ ഡോവലും, റഷ്യൻ ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറി നിക്കോളായ പട്രുഷെവും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്ളാഡി വോ സ്റ്റോക്ക് സന്ദർശനത്തിന് മുന്നോടിയായാണ് ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷ നേതാക്കളുടെ യോഗം നടന്നത്. പ്രദേശിക സാഹചര്യങ്ങളെ കുറിച്ച് വിശദമായ ചർച്ച നടന്നു. വിവിധ വിഷയങ്ങളിൽ സമാനമായ നിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചിതെന്ന് ചർച്ചകൾക്ക് ശേഷം പുറത്തിറങ്ങിയ പ്രസ്താവനയിൽ അറിയിച്ചു.
ഭീകരവാദത്തിനെതിരെ സഹകരണം ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. പ്രാദേശിക സമഗ്രത, മുന്നാം കക്ഷികളുടെ ഇടപെടൽ എന്നിവ സംബന്ധിച്ചുളള ഇരു രാജ്യങ്ങളുടെയും നിലപാട് ആവർത്തിച്ചു. ബഹിരാകാശ മേഖലയിലെ സഹകരണവും ഗഗന്യാൻ പ്രോഗ്രാമും അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി അജിത് ഡോവൽ , റോസ്കോസ്മോസ് സ്റ്റേറ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസ് ഡയറക്ടർ ദിമിത്രി റോഗോസിനെയും സന്ദർശിച്ചു.ബഹിരാകാശ സഹകരണം നീട്ടുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു.
Discussion about this post