ഇൻസ്റ്റാഗ്രാമിൽ ആൺസുഹൃത്തിനോടൊപ്പമുള്ള ചൂടൻ ദൃശ്യങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാന്റെ പുത്രി ഇറാ ഖാൻ. സുഹൃത്ത് മിഷാൽ കൃപലാനിയോടൊത്ത് ഇഴുകി ചേർന്ന് നിൽക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്ന് വയസ്സുകാരിയായ താരപുത്രി പങ്കു വെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്.
കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു മിഷാലുമൊത്തുള്ള ബന്ധം ഇറ തുറന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രം പുതിയ ചില ഗോസിപ്പുകൾക്ക് കാരണമായിരിക്കുകയാണ്.
പിന്നിൽ നിന്നും മിഷാൽ ആലിംഗനം ചെയ്യുന്ന തരത്തിലുള്ള ചിത്രത്തിന് ഇറ നൽകിയിരിക്കുന്ന ക്യാപ്ഷൻ ‘എല്ലാം പെട്ടെന്ന് ശരിയാകും’ എന്നാണ്. വ്യാഴാഴ്ചയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.
മിഷാൽ ഒരു സംഗീതജ്ഞനാണ്. ഇരുവരും കുറച്ചുകാലമായി അടുപ്പത്തിലാണ്.
ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയിലുള്ള മക്കളാണ് ഇറയും ജുനൈദും. തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇറാ ഖാനെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഏതായാലും ഇറാ ഖാന്റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Discussion about this post