ചന്ദ്രയാന്‍ 2 ചന്ദ്രന്റെ മണ്ണില്‍ തൊടുന്ന നിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം തത്സമയം കാണാനുള്ള അവസരം സ്വന്തമാക്കി ശ്രീജല്‍ ചന്ദ്രഗര്. ഛത്തീസ്ഗഡിലെ മഹസമുണ്ട് ജില്ലയിലെ കേന്ദ്രവിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീജല്‍ ചന്ദ്രഗര് .
ചന്ദ്രയാന്‍ 2ന്റെ ലാന്‍ഡിംങ് തത്സമയം കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാനായി ഐഎസ്ആര്‍ഒ ക്വിസ് സംഘടിപ്പിച്ചിരുന്നു. രാജ്യമൊട്ടാകെ നടത്തിയ മത്സരത്തില്‍ 60 വിദ്യാര്‍ത്ഥികളെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഇടം നേടിയതോടെ
ശ്രീജല്‍ ചന്ദ്രഗറും ഇന്ത്യയുടെ ചരിത്രനിമിഷം കാണാനുള്ള ഭാഗ്യം സ്വന്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കാണാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. പ്രധാനമന്ത്രിയുമായുളള കൂടികാഴ്ച ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ശ്രീജല്‍ പറഞ്ഞു.
Discussion about this post