ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി അറസ്റ്റിൽ. ഇന്നലെ രാത്രി ഡൽഹിയിൽ നിന്നാണ് ഇഡി ഫൈസിയെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആണ് ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ഫൈസിയ്ക്ക് സാമ്പത്തിക ഇടപാടുള്ളതായി ഇഡിയുടെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതോടെ ഫൈസിയെ ഇഡി കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡൽഹിയിൽ വിമാനത്താവളത്തിൽവച്ചായിരുന്നു ഫൈസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
നിയമവിരുദ്ധമായി ഫൈസി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന് പുറമേ ഭീകരവാദ സംഘടനകളുമായി ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും ഇഡിയ്ക്ക് വ്യക്തമായിട്ടുണ്ട്. ഇതിൽ സമഗ്രന്വേഷണം നടത്തുമെന്ന് ഇഡി വ്യക്തമാക്കി.
Discussion about this post