കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു. ചൊവ്വാഴ്ച മൈസൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു സംഭവം.
കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകനായ ഒരാള്‍ സിദ്ധരാമയ്യക്ക് നേരെ ഫോണ്‍ നീട്ടുകയും ഇതില്‍ ദേഷ്യം വന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുകയുമായിരുന്നു.പ്രളയാനന്തര സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി മൈസൂരുവില്‍ നിന്നും കുടകിലേക്ക് പോകുകയായിരുന്നു സിദ്ധരാമയ്യ. ഇതിനിടയിലാണ് സംഭവം.
#WATCH: Congress leader and Karnataka's former Chief Minister Siddaramaiah slaps his aide outside Mysuru Airport. pic.twitter.com/hhC0t5vm8Q
— ANI (@ANI) September 4, 2019
ഇതാദ്യമായല്ല സിദ്ധരാമയ്യ പൊതുസ്ഥലത്തുവെച്ച് ക്ഷുഭിതനാകുന്നത്. 2016 ല്‍ ബെല്ലാരിയില്‍ ഉദ്യോഗസ്ഥനേയും സിദ്ധരാമയ്യ പൊതുസ്ഥലത്തുവെച്ച് മര്‍ദിച്ചിരുന്നു.
Discussion about this post