പാര്‍ക്കിലെത്തിച്ച് ജ്യൂസ് നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ ലൗജിഹാദ് പോലുള്ള ഗ്രൂപ്പായിരിക്കാമെന്ന കാര്യത്തില്‍ ഉറച്ച് നില്ക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ്. കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ മാത്രമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലും തയ്യാറായത്. കേരള പോലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന് പ്രമുഖ മാധ്യമത്തിനോട് പ്രതികരിച്ചു.
പ്രതിക്ക് രാജകീയമായ പിന്തുണയാണ് പോലീസ് അധികാരികളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ലഭിക്കുന്നത്. പലതരത്തിലുള്ള ഉന്നത ബന്ധങ്ങള്‍ ഉണ്ട് എന്നത് കൊണ്ടു തന്നെ ഒരു തരത്തിലുള്ള പേടിയുമില്ലാതെയാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ലൗജിഹാദ് പോലുള്ള ഗ്രൂപ്പുകള്‍ ഇതിന് പിന്നിലുണ്ട്, പക്ഷെ ഇക്കാര്യം പോലീസ് അന്വേഷിക്കാതെ പ്രണയമാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം.
നീതി ലഭിക്കണമെങ്കില്‍ എന്‍.ഐ.എ തന്നെ കേസ് അന്വേഷിക്കണം. ഇതിനായി മരണം വരെ പോരാടുമെന്നും മറ്റൊരു രക്ഷിതാവിനും കുട്ടിക്കും ഈ ഗതിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ടായ സംഭവങ്ങളെ കുറിച്ച് മജിസ്ട്രേറ്റിന് മൊഴി നല്‍കിയത് കൊണ്ട് മാത്രമാണ് കാര്യങ്ങള്‍ ഇതുവരെയെങ്കിലും എത്തിക്കാന്‍ കഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ കേസ് തേയ്ച്ച്മായ്ച്ച് കളയുമായിരുന്നു.
ചൊവ്വാഴ്ചയായിരുന്നു കേസില്‍ ഒളിവിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി കാവില്‍ കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം(19) കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അറസ്റ്റിലാവുകയായിരുന്നു.നഗ്നവീഡിയോ കാണിച്ച് പണം അപഹരിക്കാന്‍ ശ്രമിക്കല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, ലൈംഗികമായി പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുഹമ്മദ് ജാസിമിനെതിരേ കേസെടുത്തതെന്ന് മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞു. ഐ.പി.സി.384, 506, 376 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
Discussion about this post