ഹരിയാനയിലെ പാർട്ടിയെ വെട്ടിലാക്കി കോൺഗ്രസ് എംഎൽഎ. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സ്വയം നാമനിർദ്ദേശ പത്രിക സമർപ്പിച്ച എംഎൽഎയുടെ നടപടി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മഹം എംഎൽഎ ആനന്ദ് സിംഗ് ദംഗിയാണ് നാമനിർദ്ദേശ പത്രിക നൽകിയിരിക്കുന്നത്.
‘ മത്സരിക്കാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല, തന്റെ വിജയം സുനശ്ചിതമാണ്’ ആനന്ദ് സിംഗ് പറഞ്ഞു. മണ്ഡലത്തിൽ നല്ല ജനപിന്തുണയുണ്ടെന്നും തനിക്ക് എതിരാളികൾ ഇല്ലെന്നും സിംഗ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേരുന്ന യോഗത്തിന് ശേഷം മാത്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുവെന്നാണ് പാർട്ടി അധ്യക്ഷൻ വ്യക്തമാക്കി.
Discussion about this post