ദേശീയ ശ്രദ്ധയാകര്‍ഷിച്ച വാളയാര്‍ കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടപെടുന്നു. കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആറിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട്ട് തേടി.
കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിശദമായ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ദേശീയ ബാലാവകാശ കമ്മീഷനും, പട്ടിക ജാതി കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു.
ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ച് വരുത്തുമെന്ന് പട്ടികജാതി കമ്മീഷന് പറഞ്ഞു. പട്ടികജാതി ഉപകമ്മീഷന് മുരുകന് ഇന്നലെ വാളയാറില്‍ എത്തിയിരുന്നു. അടുത്ത ദിവസം ദേശീയ ബാലാവകാശ കമ്മീഷനും വാളയാറിലെത്തും
Discussion about this post