പഞ്ചാബില്‍ അമരീന്ദര്‍ സിങ് സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുമായിച്ചേര്ന്നു സര്‍ക്കാരുണ്ടാക്കാന്‍ ആംആദ്മി ശ്രമം. അമരീന്ദര്‍ സിങ് സര്‍ക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച നാല് കോണ്‍ഗ്രസ് എം.എല്‍.എമാരെയും അവരോടൊപ്പമുള്ള 40 എം.എല്‍.എമാരെയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ആംആദ്മി പാര്‍ട്ടി എം.എല്‍.എ അമന് അറോറയാണു രംഗത്തെത്തിയത്.
അമരീന്ദറിന്റെ നാടായ പട്യാലയിലെ എം.എല്‍.എമാരായ ഹര്‍ദിയാല്‍ സിങ് കംഭോജ്, മദന്‍ലാല്‍ ജലാല്‍പുര്‍, നിര്‍മല്‍ സിങ് ഷുത്രാന, കാക രജീന്ദര്‍ സിങ് എന്നിവരാണ് സര്‍ക്കാരിനെതിരെ അഴിമതി, മാഫിയാ രാജ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. തങ്ങളോടൊപ്പം 40 എം.എല്‍.എമാരുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
ആംആദ്മി പാര്‍ട്ടിക്ക് 19 എം.എല്‍.എമാരുണ്ടെന്നും വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടിയാകുമ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും അറോറ പറഞ്ഞു. വിമത എം.എല്‍.എമാരില്‍ മുന്‍ മന്ത്രി നവ്ജോത് സിങ് സിദ്ധുവും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
പഞ്ചാബിലെ 117 അംഗ നിയമസഭയില്‍ 80 കോണ്‍ഗ്രസ് എം.എല്‍.എമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിനായി സംസ്ഥാനത്ത് 59 പേരാണു വേണ്ടത്. വിമത എം.എല്‍.എമാരും ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരും ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ.
Discussion about this post