ഡല്‍ഹി: യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വിധി നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.യുവതുകളെ തടയുന്നവര്ക്കെതിര ുചിതമായ നടപടി വേണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശബരിമലയില്‍ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരളാ പോലീസിന്റെ നടപടി അടിയന്തരമായി നിര്‍ത്തലാക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.
യുവതി പ്രവേശന വിധിക്ക് പ്രചാരണം നല്കാന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശബരിമല ദര്‍ശനം തടയപ്പെട്ടതിന് ചിഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു കോടതി അലക്ഷ്യ ഹര്‍ജിയല്ല ഇപ്പോള്‍ ബിന്ദു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ക്രിസ്മസ് അവധിക്ക് മുമ്പുതന്നെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. ഡിസംബര്‍ 17ന് മുമ്പ് തന്നെ ഹര്‍ജികള്‍ കോടതി പരിഗണനയ്ക്ക് എടുത്തേക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രിയില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post