കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തുവിട്ടപ്പോള്‍ ഒന്നാമനായി കായികതാരം വിരാട് കോഹ്ലി. ഇതാദ്യമായാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങളെ മറികടന്ന് ഒരു കായികതാരം പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരം. കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് സിനിമാ താരങ്ങളെ മറികടന്ന് ഒരാള്‍ ഒന്നാമതെത്തുന്നത്.
2018 ഒക്ടോബര്‍ 31 മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെ കോഹ്ലിയുടെ വരുമാനം 252.72 കോടിയാണ്. മാച്ച് ഫീ, ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട്, പരസ്യവരുമാനം, ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്നുള്ള വരുമാനം എന്നിവ കണക്കാക്കിയാണ് ഈ തുക.
ബോളിവുഡ് താരം അക്ഷയ് കുമാറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 293.25 കോടിയാണ് അക്ഷയ് കുമാറിന്റെ വരുമാനം. അക്ഷയ് കുമാര്‍ ആണ് ഒന്നാമതെങ്കിലും സെലിബ്രിറ്റി റാങ്ക് തീരുമാനിക്കുന്നത് വരുമാനത്തിന്റെ കാര്യത്തില്‍ മാത്രമല്ലെന്ന് ഫോര്‍ബ്സ് അധികൃതര്‍ പറയുന്നു. വരുമാനം കൂടുതലാണെങ്കിലും സമൂഹത്തിലെ പ്രശസ്തിയുടെ കാര്യം കൂടി പരിഗണിച്ചാകും റാങ്ക് തീരുമാനിക്കുക. അതേസമയം സിനിമാ ഇന്‍ഡസ്ട്രിയില്‍ അക്ഷയ് കുമാര്‍ തന്നെയാണ് ഒന്നാമത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായിരുന്ന സല്മാന് ഖാന് ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപെട്ടു. 229.25 കോടിയാണ് സല്മാന് ഖാന്റെ വരുമാനം. 239.25 കോടിയുമായി അമിതാഭ് ബച്ചനാണ് നാലാം സ്ഥാനത്ത്. കോണ്‍ ബനേഗ ക്രോര്‍പതിയുടെ പ്രതിഫലമാണ് ഈ ഉയര്‍ച്ചയ്ക്കു കാരണമായത്.
64.5 കോടിയുമായി മോഹന്‍ലാല്‍ 27-ാം സ്ഥാനത്താണ്. പ്രഭാസ്, കമല്ഹാസന്, ഷാഹിദ് കപൂര്‍, ആയുഷ്മാന്‍ ഖുറാന, രണ്‍ബീര്‍ കപൂര്‍, വിജയ്, അജിത്ത്, മഹേഷ് ബാബു എന്നിവരെ തകര്‍ത്താണ് മോഹന്‍ലാലിന്റെ മുന്നേറ്റം. ഇത് രണ്ടാം തവണയാണ് മോഹന്‍ലാല്‍ ഫോര്‍ബ്സ് പട്ടികയില്‍ എത്തുന്നത്. 2017-ല്‍ പതിനൊന്ന് കോടിയുമായി എഴുപത്തിമൂന്നാം സ്ഥാനത്തായിരുന്നു മോഹന്‍ലാല്‍. 33.5 കോടിയുമായി മമ്മൂട്ടി 62-ാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണ നാല്പത്തിയൊമ്പതാം സ്ഥാനത്തായിരുന്നു മമ്മൂട്ടി. 35 കോടിയുമായി പ്രഭാസ് 44-ാമതും 30 കോടിയുമായി വിജയ് 47-ാമതുമാണ്. 40 കോടിയാണ് അജിത്തിന്റെ വരുമാനം. കമല്ഹാസന് 33 കോടിയുമായി 56-ാമതും 31.75 കോടിയുമായി ധനുഷ് 64-ാമതുമാണ്.
ഈ വര്‍ഷം രണ്ട് നായികമാരും ആദ്യ പത്തില്‍ ഇടം പിടിച്ചു. 59.21 കോടിയുമായി ആലിയ ഭട്ട് എട്ടാമതും 48 കോടിയുമായി ദീപിക പത്താമതും ഇടംനേടി. 135.93 കോടിയുമായി ധോണിയാണ് അഞ്ചാമത്. ഷാരൂഖ് ഖാന് ആറാമതും രണ്‍വീര്‍ സിങ് ഏഴാമതും ഇടംപിടിച്ചു. സിനിമകളൊന്നും കാര്യമായില്ലായിരുന്നെങ്കിലും പരസ്യവരുമാനം ഷാരൂഖിന് ഗുണമായി. 124.38 കോടിയാണ് ഷാറൂഖ് ഖാന് സമ്പാദിച്ചത്. 118.2 കോടിയാണ് രണ്‍വീറിന്. 76.96 കോടിയുമായി സച്ചന് ഒന്‍പതാമതാണ്. 100 കോടിയുമായി രജനികാന്ത് 13-ാമതും 85 കോടിയുമായി ആമിര്‍ 15-ാതുമെത്തി.
Discussion about this post