ഡിസംബര്‍ പതിനഞ്ചാം തീയതി ജാമിയ മിലിയ ഇസ്ലാമിക് സര്വകലാശാലയില്ത്തുടങ്ങിയ കലാപത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സര്‍വകലാശാല അധികൃതര്‍ തടഞ്ഞുവച്ചിരിയ്ക്കുന്നതായി ഡല്‍ഹി പോലീസ.. സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്നും മാഞ്ഞുപോയെന്നുമാണ് സര്‍വകലാശാല അധികൃതര്‍ പോലീസിനോട് പറയുന്നത്.
ഡിസംബര്‍ 15ന് ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെന്ന് നടിയ്ക്കുന്ന ചില കലാപകാരികള്‍ സര്‍വകലാശാല വളപ്പില്‍ നിന്നാണ് രാജ്യ തലസ്ഥാനത്ത് കലാപവും കൊള്ളയും തീവയ്പ്പും പൊതുമുതല്‍ തകര്‍ക്കാനും തുടങ്ങിയത്. പോലീസ് സര്‍വകലാശാല ആസ്ഥാനത്ത് അതിക്രമിച്ചുകയറിയെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.
എന്നാല്‍ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് ആരാണ് കുറ്റവാളിയെന്നും പോലീസ് എന്തിനു സര്‍വകലാശാലയില്‍ കയറിയെന്നും വ്യക്തമാകുമെന്നും കലാപദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങളാണ് പോലീസിനു കൈമാറാന്‍ സര്‍വകലാശാല അധികൃതര്‍ വിസമ്മതിയ്ക്കുന്നത്.
സി.സിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍വകലാശാലയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് പോലീസ് തീരുമാനമെന്ന് ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി.സിടിവി ദൃശ്യങ്ങള്‍ വാങ്ങാനായി സര്‍വകലാശാലയിലെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിദ്യാര്‍ത്ഥികള്‍ എന്നവകാശപ്പെടുന്ന ചിലര്‍ കൂട്ടം ചേര്‍ന്ന് ആക്രമിയ്ക്കാന്‍ ശ്രമിച്ചതായും സര്‍വകലാശാല അധികൃതര്‍ അതിനു കൂട്ടുനിന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post