മലപ്പുറം: ബന്ധുവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. ജൂൺ 16 ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
വളാഞ്ചേരിയിലെ ബന്ധുവീട്ടിൽ രാത്രി ഉറങ്ങി കിടക്കവെ 3 പേർ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. മാനസികമായി ആകെ തളർന്ന യുവതി സുഹൃത്തിനോട് വിവരം പറയുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
അക്രമികളെ പ്രതിരോധിക്കുന്നതിനിടെ പരിക്കേറ്റ യുവതി നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമികളെ കണ്ടാൽ തിരിച്ചറിയാമെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post