മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടിയായി സംഗ്ലി ജില്ലാ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പില്‍ ബിജെപി എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനെ പരാജയപ്പെടുത്തി.
സഖ്യ സര്‍ക്കാരില്‍ ശിവസേന കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേർന്നെങ്കിലും ജില്ലാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുകയായിരുന്നു. ബിജെപിക്ക് വോട്ടു ചെയ്യാനുള്ള കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന ഒരുമിച്ചാണ് മത്സരിച്ചതെന്ന വിശദീകരണമാണ് ശിവസേന നേതാക്കള്‍ നല്‍കുന്നത്.
35 വോട്ടുകള്‍ നേടിയാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 22 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബിജെപിയുടെ പ്രജക്ത കോര്‍ ചെയര്‍മാനായും ശിവജി ദോന്‍ഗ്രെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post