പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനത കർഫ്യൂ തകർത്ത് ആഘോഷിച്ച മലയാളികൾ കുടിച്ചു വറ്റിച്ചത് 76.6 കോടി രൂപയുടെ മദ്യം.കർഫ്യൂവിന്റെ തലേദിവസമായ ശനിയാഴ്ച കേരളത്തിൽ റെക്കോർഡ് മദ്യവിൽപന. ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ ശനിയാഴ്ച വിറ്റത് 63.92 കോടി രൂപയുടെ മദ്യവും,വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടി രൂപയുടെ മദ്യവുമാണ്.
കഴിഞ്ഞ വർഷം ഇതേ ദിവസം വിറ്റത് 29.23 കോടി രൂപയുടെ മദ്യമാണ്.ഈ വർഷത്തെ വിൽപ്പനയിൽ 118.68 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കൺസ്യൂമർഫെഡിന് 36 മദ്യവിൽപന ശാലകളുടെ കണക്ക് ഇനിയും ലഭിക്കാനുണ്ട്. കള്ളുഷാപ്പുകൾ വഴിയുള്ള വിൽപ്പനയുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതെല്ലാം ഒഴിവാക്കിയാണ് ഈ തുകയുടെ ലാഭക്കണക്ക്.
Discussion about this post