തൃശൂര്‍: ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച് ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി. തുടർന്ന് തടയാനെത്തിയ പൊലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ സിഐക്കും ഗര്‍ഭിണിക്കും പരുക്കേറ്റു.
ബൈക്കുകളിലാണ് പ്രാര്‍ത്ഥനയ്ക്കായി ഇവര്‍ പള്ളിയില്‍ എത്തിയത്. ഈ ബൈക്കുകള്‍ പിടിച്ചെടുത്തെങ്കിലും വിട്ടു കൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. സംഭവത്തില്‍ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്.
Discussion about this post