തിരുവനന്തപുരം: പശുവിന്റെ കയറിൽ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. പാറശ്ശാല അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്- ഷൈനി ദമ്പതികളുടെ മകള്‍ സൈറ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ വെച്ച് ബന്ധുക്കള്‍ നോക്കി നില്‍ക്കെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഓടിയെത്തിയ പശുവിന്റെ കയറില്‍ കുട്ടി കുരുങ്ങുകയായിരുന്നു. കുട്ടിയെയും കൊണ്ട് പശു ഓടി. സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post