ലഖ്നൗ: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ അദ്ദേഹം.
ചെക്കപ്പിന്റെ ഭാഗമായി ബുധനാഴ്ച്ച അദ്ദേഹം ആശുപത്രിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്തിരുന്നു. ശനിയാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ഉദര സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post