ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം കുറയുന്നു. പ്രശ്നബാധിത മേഖലയായ ഗൽവാൻ താഴ്വരയിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിപ്പബ്ലിക് ചാനലാണ് ലഡാക്ക് മേഖലയിൽ നിന്നും പീപ്പിൾസ് ലിബറേഷൻ ആർമി പിൻവാങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടത്. യഥാർത്ഥ നിയന്ത്രണരേഖയിൽ കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചകളായി കനത്ത സംഘർഷം നിലനിൽക്കുന്നതിനാൽ, ഇരു രാജ്യങ്ങളും അതിർത്തി പ്രദേശങ്ങളിൽ സേനാവിന്യാസം വർധിപ്പിച്ചിരുന്നു.ചർച്ചകളെ തുടർന്ന് പ്രശ്നം പരിഹരിക്കപ്പെടുന്നതിന്റെ ലക്ഷണമാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പിന്മാറ്റമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post