ബെംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ ആശുപത്രികളിലും ഇനി കൊറോണ ചികിത്സ. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും റെഫര്‍ ചെയ്യുന്നത് പ്രകാരം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ നല്‍കുന്നത്.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്റെ ബെംഗളൂരുവിലെ വീടും രോഗിയുടെ സമ്പര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ 8,697 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3,174 പേരും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നഗരത്തില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍.
ക്വാറന്റീന് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.
Discussion about this post