ന്യൂഡൽഹി: 1985ൽ ഖാലിസ്ഥാനി തീവ്രവാദികൾ എയർ ഇന്ത്യ വിമാനത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 329 പേർക്കായി രാജ്യസഭ തിങ്കളാഴ്ച ഒരു മിനിറ്റ് മൗനം ആചരിച്ചു.
കാനഡയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നത് . 1985 ജൂൺ 23 നാണ് എയർ ഇന്ത്യയുടെ ഫ്ലൈറ്റ് 182 കനിഷ്ക വിമാനം അയർലണ്ടിൽ പൊട്ടിത്തെറിച്ചത്. ഇതിനെ തുടർന്ന് 329 നിരപരാധികൾക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.
കാനഡയുടെ ചരിത്രത്തിൽ തന്നെയുണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തിൽ പക്ഷെ കാര്യമായ ഒരു നടപടിയും ആ രാജ്യം എടുത്തില്ല. അത് മാത്രമല്ല രാഷ്ട്രീയ കാരണങ്ങളാൽ കനിഷ്‌ക തീവ്രവാദ ആക്രമണത്തിന് കാരണക്കാരായ ഖാലിസ്ഥാനി പ്രസ്ഥാനത്തെ കൂടെ നിർത്തുന്ന നടപടികളാണ് ഇപ്പോഴത്തെ പ്രെസിഡന്റ് ജസ്റ്റിൻ ട്രൂഡോ അടക്കമുള്ളവർ പിന്തുടരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ഇന്ത്യ നടത്താറുണ്ടെങ്കിലും കാനേഡിയൻ സർക്കാർ തീവ്രവാദികളെ പിന്തുണയ്ക്കുന്ന നടപടികളുമായാണ് മുന്നോട്ട് പോയത്.
“ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ഒരിക്കലും പൂർണ്ണമായി ലഭിച്ചിട്ടില്ല. തീവ്രവാദത്തോടും അക്രമാസക്തമായ തീവ്രവാദത്തോടും സഹിഷ്ണുതയില്ലെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം” കനിഷ്‌ക എന്ന വിമാനത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി രാജ്യസഭ ഒരു മിനിറ്റ് മൗനം ആചരിച്ചതിനെ പരാമർശിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു
Discussion about this post