ഉത്തർപ്രദേശ് : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ മനംനൊന്ത് 12 വയസുകാരൻ ജീവനൊടുക്കി.സുശാന്തിനെ പോലെ തന്നെ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
സുശാന്തിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആരാധകനാണ് ഈ കുട്ടി. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. ഇതേ തുടർന്ന്, കുട്ടികൾക്ക് മാനസിക വേദനയുണ്ടാക്കുന്ന വാർത്തകളിൽ നിന്നും അവരെ അകറ്റി നിർത്താൻ പരമാവധി ശ്രമിക്കണമെന്ന് സ്ഥലത്തെ എ.സി.പി ആയ സർവേഷ് മിശ്ര മാതാപിതാക്കളോട് നിർദേശിച്ചു.കഴിഞ്ഞ ദിവസം ഒരു 10 ക്ലാസ് വിദ്യാർത്ഥിയും സുശാന്തിന്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തിരുന്നു.സുശാന്തിന് ആത്മഹത്യ ചെയ്യാമെങ്കിൽ എനിക്കും ആത്മഹത്യ ചെയ്യാൻ കഴിയുമെന്ന കുറിപ്പും സ്ഥലത്ത് നിന്നും കണ്ടെടുത്തു.
Discussion about this post