കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണ്‍ പശ്ചിമ ബംഗാള്‍ ജൂലായ് 31 വരെ നീട്ടി. സ്കൂളുകളും കോളേജുകളും ജൂലായ് 31 വരെ തുറക്കില്ലെന്നും ട്രെയിനുകളും മെട്രോ ട്രെയിനുകളും ഓടില്ലെന്നും മമത സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡ് സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതിനുള്ള തീരുമാനം.
അതേസമയം പശ്ചിമ ബംഗാളില്‍ 14,728 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 580 പേര് ഇതുവരെ മരിച്ചു.
9218 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
Discussion about this post