തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന അഞ്ചുതെങ്ങില്‍ പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. രോഗവ്യാപനത്തെ തുടര്‍ന്ന് കണ്ടെയിന്മെന്റ് സോണിലെ വിലക്ക് നീട്ടിയതിനെ തുടര്‍ന്ന് ഇവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാന്‍ കടലില്‍ പോകാന്‍ ആയില്ല. തുടര്‍ന്ന് ഇവരില്‍ ചിലര്‍ ഇന്ന് വിലക്ക് ലംഘിച്ച് മീന്‍പിടിക്കാന്‍ പോയത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
നാട്ടുകാര്‍ സംഘമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. ജീവനക്കാരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. പിന്നാലെ പോലീസ് എത്തി ഇവരെ ഓഫീസില്‍ നിന്നും പിരിച്ചുവിട്ടു. മീന്‍പിടിക്കാനുള്ള വിലക്ക് ലംഘിച്ചതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടി പ്രതിഷേധിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തു.
Discussion about this post