ഡൽഹി: ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ പ്രഖ്യാപനത്തിന് കൈയ്യടിച്ച് സ്ത്രീസമൂഹം. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചത് ഇന്ത്യൻ സ്ത്രീകളുടെ അഭിമാനമുയർത്തിയെന്ന് പലരും ട്വീറ്റ് ചെയ്തു. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന മാറ്റിനിർത്തലുകൾ തകര്‍ക്കുന്ന ചുവടുവയ്പാണു പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും സ്ത്രീകൾ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യദിനം പോലെ ലോകം ശ്രദ്ധിക്കുന്ന ഒരു സന്ദർഭത്തിൽ യാതൊരു സങ്കോചവും കൂടാതെ പ്രധാനമന്ത്രി ആർത്തവത്തെക്കുറിച്ചും സാനിറ്ററി പാഡുകളെ കുറിച്ചും പ്രസംഗിച്ചത് കേട്ടപ്പോൾ അഭിമാനം കൊണ്ട് ഹൃദയം തുടിച്ചുവെന്ന് പല സ്ത്രീകളും പ്രതികരിച്ചു. ‘എന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരു പുരുഷനോട് സാനിറ്ററി പാഡ് വാങ്ങാന്‍ ആവശ്യപ്പെട്ടാല്‍ ആരും ചെയ്യാറില്ല. എന്നാല്‍ ‘എന്റെ പ്രധാനമന്ത്രി’ ഏറെ ഉയരത്തിലേക്കു പോയി. എന്റെ ശുചിത്വത്തിനായി കുറഞ്ഞവിലയ്ക്ക് സാനിറ്ററി പാഡ് ലഭ്യമാകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഇതാണ് ധീരത. ഇതാണ് പുരുഷൻ.‘ ഒരു സ്ത്രീ ട്വീറ്റ് ചെയ്തു.
https://twitter.com/vijayashreenair/status/1294472405662879745?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1294472405662879745%7Ctwgr%5E&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2020%2F08%2F15%2Findependence-day–pm-modis-remarks-on-sanitary-pads-draw-praise-on-twitter.html
‘ലോകത്തിലെ മറ്റേതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രി ചരിത്രപരമായ ഒരു വേദിയില്‍ സാനിട്ടറി പാഡുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമെന്നു ചിന്തിക്കാന്‍ പോലും കഴിയുമോ? ഇതല്ലെങ്കിൽ പിന്നെന്താണ് പുരോഗമനം? എന്താണ് സ്ത്രീ ശാക്തീകരണം?‘ ജയാ ജയറ്റ്ലി ട്വീറ്റ് ചെയ്തു.
https://twitter.com/Jayajaitly/status/1294469514126454784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1294469514126454784%7Ctwgr%5E&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2020%2F08%2F15%2Findependence-day–pm-modis-remarks-on-sanitary-pads-draw-praise-on-twitter.html
‘ചെങ്കോട്ടയുടെ ഹൃദയത്തിൽ നിന്ന് എന്റെ പ്രധാനമന്ത്രി സാനിറ്ററി നാപ്കിനെ കുറിച്ചു സംസാരിച്ചു. യാഥാസ്ഥിതിക ഇന്ത്യയില്‍ ആര്‍ത്തവത്തെക്കുറിച്ച് വിപ്ലവകരമായ പ്രഭാഷണം. ഗംഭീരം.. ചരിത്രപരം!‘ ഗുൻജാ കപൂർ എന്ന സ്ത്രീയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
‘എന്റെ രാജ്യത്തിലെ സഹോദരിമാരുടെയും പെണ്മക്കളുടെയും ആരോഗ്യ പരിപാലനത്തിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 6000 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍ ലഭ്യമാക്കി. അവരുടെ വിവാഹത്തിനു പണം ലഭ്യമാക്കാനായി സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നാവികസേനയും വ്യോമസേനയും വനിതകളെ യുദ്ധമുഖത്ത് നിയോഗിക്കാൻ സജ്ജമാണ്. മുത്തലാഖ് നിരോധിച്ചു. വനിതകള്‍ ഇപ്പോള്‍ നേതൃനിരയിലാണ്.‘ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
Discussion about this post