Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന പുരുഷൻ, ഇതാവണം ദേശീയ നേതാവ്‘; സ്വാതന്ത്ര്യ ദിനത്തിലെ ‘ഒരു രൂപയ്ക്ക് സാനിറ്ററി പാഡ്‘ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് സ്ത്രീസമൂഹം

by Brave India Desk
Aug 15, 2020, 01:38 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ പ്രഖ്യാപനത്തിന് കൈയ്യടിച്ച് സ്ത്രീസമൂഹം. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചത് ഇന്ത്യൻ സ്ത്രീകളുടെ അഭിമാനമുയർത്തിയെന്ന് പലരും ട്വീറ്റ് ചെയ്തു. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന മാറ്റിനിർത്തലുകൾ തകര്‍ക്കുന്ന ചുവടുവയ്പാണു പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും സ്ത്രീകൾ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യദിനം പോലെ ലോകം ശ്രദ്ധിക്കുന്ന ഒരു സന്ദർഭത്തിൽ യാതൊരു സങ്കോചവും കൂടാതെ പ്രധാനമന്ത്രി ആർത്തവത്തെക്കുറിച്ചും സാനിറ്ററി പാഡുകളെ കുറിച്ചും പ്രസംഗിച്ചത് കേട്ടപ്പോൾ അഭിമാനം കൊണ്ട് ഹൃദയം തുടിച്ചുവെന്ന് പല സ്ത്രീകളും പ്രതികരിച്ചു. ‘എന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരു പുരുഷനോട് സാനിറ്ററി പാഡ് വാങ്ങാന്‍ ആവശ്യപ്പെട്ടാല്‍ ആരും ചെയ്യാറില്ല. എന്നാല്‍ ‘എന്റെ പ്രധാനമന്ത്രി’ ഏറെ ഉയരത്തിലേക്കു പോയി. എന്റെ ശുചിത്വത്തിനായി കുറഞ്ഞവിലയ്ക്ക് സാനിറ്ററി പാഡ് ലഭ്യമാകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഇതാണ് ധീരത. ഇതാണ് പുരുഷൻ.‘ ഒരു സ്ത്രീ ട്വീറ്റ് ചെയ്തു.

Stories you may like

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

https://twitter.com/vijayashreenair/status/1294472405662879745?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1294472405662879745%7Ctwgr%5E&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2020%2F08%2F15%2Findependence-day–pm-modis-remarks-on-sanitary-pads-draw-praise-on-twitter.html

‘ലോകത്തിലെ മറ്റേതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രി ചരിത്രപരമായ ഒരു വേദിയില്‍ സാനിട്ടറി പാഡുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമെന്നു ചിന്തിക്കാന്‍ പോലും കഴിയുമോ? ഇതല്ലെങ്കിൽ പിന്നെന്താണ് പുരോഗമനം? എന്താണ് സ്ത്രീ ശാക്തീകരണം?‘ ജയാ ജയറ്റ്‌ലി ട്വീറ്റ് ചെയ്തു.

https://twitter.com/Jayajaitly/status/1294469514126454784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1294469514126454784%7Ctwgr%5E&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2020%2F08%2F15%2Findependence-day–pm-modis-remarks-on-sanitary-pads-draw-praise-on-twitter.html

‘ചെങ്കോട്ടയുടെ ഹൃദയത്തിൽ നിന്ന് എന്റെ പ്രധാനമന്ത്രി സാനിറ്ററി നാപ്കിനെ കുറിച്ചു സംസാരിച്ചു. യാഥാസ്ഥിതിക ഇന്ത്യയില്‍ ആര്‍ത്തവത്തെക്കുറിച്ച് വിപ്ലവകരമായ പ്രഭാഷണം. ഗംഭീരം.. ചരിത്രപരം!‘ ഗുൻജാ കപൂർ എന്ന സ്ത്രീയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

‘എന്റെ രാജ്യത്തിലെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും ആരോഗ്യ പരിപാലനത്തിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 6000 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍ ലഭ്യമാക്കി. അവരുടെ വിവാഹത്തിനു പണം ലഭ്യമാക്കാനായി സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നാവികസേനയും വ്യോമസേനയും വനിതകളെ യുദ്ധമുഖത്ത് നിയോഗിക്കാൻ സജ്ജമാണ്. മുത്തലാഖ് നിരോധിച്ചു. വനിതകള്‍ ഇപ്പോള്‍ നേതൃനിരയിലാണ്.‘ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

Tags: Narendra ModiTweetsSanitary napkins
Share40TweetSendShare

Latest stories from this section

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies