ജയ്സാൽമർ : ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പീഡനത്തിനിരയായ ഹിന്ദു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.അഞ്ചുവർഷം മുമ്പ് മുസ്ലിം യുവാവായ ഷഹ്റൂഹ് സിബാഹി ഹിന്ദു മതവിശ്വാസിയാണെന്ന് പറഞ്ഞ് തന്നെ പ്രണയം നടിച്ചു പീഡിപ്പിച്ചെന്നും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.ഈ ചിത്രങ്ങൾ കാട്ടി മതപരിവർത്തനം നടത്താൻ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമാണ് ഷഹ്റൂഹ് സിബാഹിയെന്ന യുവാവ്.
പെൺകുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ യുവാവ് പെൺകുട്ടിയെ പീഡനത്തിരയാക്കിയത്.ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടിയും കുടുംബവും പോലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post