കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിനിടെ ഓടി രക്ഷപ്പെട്ട നാലാമന് പിടിയിലായി. ബോംബ് നിര്‍മ്മാണത്തിന് കാവല്‍ നിന്നിരുന്ന പൊന്ന്യം സ്വദേശി അശ്വന്താണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സിഒടി നസീര്‍ വധശ്രമ കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.
ഇന്നലെ കതിരൂരിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മാഹി സ്വദേശികള്‍ ധീരജ്, റമീഷ് എന്നിവരാണ് തലയ്ക്കും കൈയ്ക്കും പരുക്കേറ്റത്. ഇതില്‍ ധീരജ് ടി.പി.ചന്ദ്രശേഖരന് കേസിലെ പ്രതിയായിരുന്നയാളാണ്.
സ്ഥലത്ത് തെളിവ് നശിപ്പിക്കാന്‍ ഇവിടെയുണ്ടായിരുന്നവര്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പൊട്ടാത്ത സ്റ്റീല്‍ ബോംബുകളും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post