ഡല്‍ഹി: രാജ്യത്ത് സെപ്റ്റംബര്‍ 12 മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് റെയില്‍വേ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു.
അണ്‍ലോക്ക് നാലാംഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവിന്റെ പ്രതികരണം.
സെപ്റ്റംബര്‍ 12 മുതല്‍ 40 ജോഡി പുതിയ പ്രത്യേക ട്രെയിനുകള്ളാണ് സര്‍വീസ് ആരംഭിക്കുക. മാര്‍ച്ച് 25 മുതല്‍ പാസഞ്ചര്‍, മെയില്‍, എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിരുന്നു.
Discussion about this post