സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3462 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
രോഗം സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്ത് 40,382 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
Discussion about this post