കോഴിക്കോട്: വടകരയിൽ ബിഎസ്എൻഎല്ലിന്റെ ടെലിഫോൺ കേബിളുകൾ നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. അറലിക്കാട് ഭാഗത്ത് സ്ഥാപിച്ചിരുന്ന കേബിളുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വടകരയുടെ വിവിധ ഭാഗങ്ങളിൽ ടെലിഫോണും ഇന്റർനെറ്റും ലഭിച്ചിരുന്നില്ല. മണിക്കൂറുകളോളം ഇന്റർനെറ്റ് നിശ്ചലമായതോടെ ഉപയോക്താക്കൾ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേബിളുകൾ നശിപ്പിച്ചതായി കണ്ടെത്തിയത്.
അറലിക്കാട് സരസ്വതി വിലാസം സ്‌കൂളിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലെ കേബിളുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കെഎസ്ഇബി സബ്‌സ്റ്റേഷൻ, സെക്ഷൻ ഓഫീസ്, ഇഗ്നോ റീജ്യണൽ സെന്റർ, പുത്തൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഈ മേഖലയിലെ വീടുകളിലേക്കുമുള്ള കേബിളുകളാണ് നശിപ്പിക്കപ്പെട്ടത്. ഏകദേശം 65,000 രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Discussion about this post