ന്യൂഡൽഹി : കൊമേഴ്സ്യൽ ആർബിട്രേഷൻ ആന്റ് ആൾട്ടർനേറ്റ് റെസല്യൂഷൻ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകന്റെ സ്വത്തുവകകളിൽ റെയ്ഡ് നടത്തി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്. റെയ്ഡിൽ 5.5 കോടി രൂപയും 10 ലോക്കറുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അഭിഭാഷകനെ പേര് ഇതുവരെ ആദായ നികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല.
കക്ഷികളിൽ നിന്നും തർക്കങ്ങൾ പരിഹരിക്കുന്നതിന് നിയമവിരുദ്ധമായി വളരെ വലിയ തുക ഈ അഭിഭാഷകൻ സ്വീകരിക്കുന്നുണ്ടെന്ന് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. അഭിഭാഷകന്റെ ഡൽഹി, ഹരിയാന, എൻ.സി.ആർ എന്നിവിടങ്ങളിലുള്ള 38 വസ്തുവഹകളിലാണ് ഡിപ്പാർട്ട്മെന്റ് റെയ്ഡ് നടത്തിയത്. വർഷങ്ങളായി ഇയാൾ കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും ഉദ്യോഗസ്ഥർ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഒരു കക്ഷിയിൽ നിന്നും 117 കോടി രൂപ പണമായി സ്വീകരിച്ചതിനു ശേഷം ഇയാൾ റെക്കോർഡിൽ കാണിച്ചിരിക്കുന്നത് വെറും 21 കോടി രൂപയാണെന്ന് റെയ്ഡിനു ശേഷം ഇൻകം ടാക്സ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുപോലെ നിരവധി ഇടപാടുകളിൽ ഈ അഭിഭാഷകൻ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post