മുംബൈ : ബിജെപി ഇടപെട്ടതിനു പിന്നാലെ മുംബൈ തെരുവുകളിൽ പതിച്ചിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രം അധികൃതർ നീക്കം ചെയ്തു. നേരത്തെ, ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളിൽ എന്ത്കൊണ്ട് അദ്ദേഹം അപമാനിക്കപ്പെടുന്നുവെന്ന് ആരാഞ്ഞ് ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് സംബിത് പത്ര രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് റോഡുകളിൽ പതിച്ചിരുന്ന ഫ്രഞ്ച് പ്രസിഡണ്ടിന്റെ ചിത്രം അധികൃതർ നീക്കം ചെയ്തത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടും ഇത്തരം പ്രവർത്തികളെ പിന്തുണയ്ക്കുന്ന മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി അദ്ദേഹം വിമർശിച്ചിരുന്നു. മുംബൈയിലെ തെരുവുകളിൽ ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രങ്ങൾ പതിച്ചിരിക്കുന്നതായും അതിനു മുകളിലൂടെ വാഹനങ്ങൾ നീങ്ങുന്നതായും കാണിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മഹാരാഷ്ട്ര ഭരണകൂടത്തിനോട് സംഭവത്തിൽ സംബിത് പത്ര വിശദീകരണം ആവശ്യപ്പെട്ടത്. മാത്രമല്ല, ഫ്രാൻസുമായി ഇന്ത്യയ്ക്കുള്ള സൗഹൃദം മഹാരാഷ്ട്ര സർക്കാർ മറക്കരുതെന്ന് സംബിത് പത്ര മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Discussion about this post