എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ ശത്രുക്കളാണെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. ഹരിപ്പാട് നഗരസഭയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് വന്നു, എല്ലാം ശരിയായി എന്നല്ല. എല്ലാം ഒരു വഴിക്കായി എന്ന് വേണം പറയാനെന്ന് അദ്ദേഹം പറഞ്ഞു. അന്തിച്ചര്‍ച്ചകളില്‍ ഇടതുവക്താക്കള്‍ പരാജയപ്പെട്ടു പോകുന്നു. ഇത് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ തന്നെ സംഭവിച്ച അപാകതയാണ്. ജനങ്ങള്‍ കണ്ടെത്തിയ ശത്രുക്കളായ എല്‍ ഡി എഫിനേയും യു.ഡി.എഫിനേയും തുടച്ചു നീക്കുവാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹാനം ചെയ്തു.
ബിജെപിക്ക് ഇത്തവണ മുന്നേറാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post