മലപ്പുറം: മലപ്പുറം വാണിയമ്പലത്തെ ശ്രീ ത്രിപുരസുന്ദരീ ക്ഷേത്രത്തില്‍ ഹിജാബും, ഷൂസും ധരിച്ച് യുവതി പ്രവേശിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ക്ഷേത്രത്തില്‍ ഷൂസും, ഹിജാബും ധരിച്ച് പ്രവേശിച്ച സ്ത്രീക്കെതിരെ ക്ഷേത്ര സെക്രട്ടറി ശരത് കുമാര്‍ പരാതി നല്കി.
ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നില്‍ ഹിജാബും, ഷൂസും ധരിച്ച് ഇരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിച്ചിരുന്നു, ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഹിന്ദുക്കളുടെ മതവികാരം ബോധപൂര്‍വ്വം വ്രണപ്പെടുത്തിയെന്നും പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതായും ക്ഷേത്ര സെക്രട്ടറി ശരത് കുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.
Discussion about this post