കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവത്തില്‍ സിപിഎം ചുണ്ടപുറം ബ്രാഞ്ചിനെതിരെ നടപടി. ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടേറിയേറ്റാണ് നടപടി തീരുമാനിച്ചത്.
ബ്രാഞ്ചിനെതിരെ പരിശോധിച്ചു നടപടി എടുക്കാന്‍ താമരശേരി ഏരിയ കമ്മറ്റിക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ സെക്രട്ടറി പി മോഹന്‍ മാസ്റ്റര്‍ 24 നോട് പറഞ്ഞു. ഏരിയ കമ്മറ്റി നേരിട്ട് ബ്രാഞ്ചിലേ കാര്യങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം.
കൊടുവള്ളിയിലെ 15-ാം ഡിവിഷനില്‍ സ്വതന്ത്രനായാണ് കാരാട്ട് ഫൈസല്‍ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞു. എന്നാല്‍ ഇതിന് വിപരീതമായി ഇടത് വോട്ടുകളടക്കം കാരാട്ട് ഫൈസലിന് മറിഞ്ഞുവെന്നാണ് ആരോപണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്. ഇതിന് പിന്നാലെ കാരാട്ട് ഫൈസല്‍ ജയിച്ച വാര്‍ഡില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ കാരാട്ട് ഫൈസലിന് ഒപ്പമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
Discussion about this post