കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിന്റെ ഭരണത്തിന് വിരാമമിടാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി മുതല്‍ എല്ലാ മാസവും ബംഗാള്‍ സന്ദര്‍ശനം നടത്തും. പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം.
എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്താനുദ്ദേശിക്കുന്ന തീയതികള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post