ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈ എസ് ജഗൻമോഹൻ റെഡ്ഢി അധികാരത്തിലേറിയത് 2019 മെയ് മാസത്തിലാണ്. എന്നാൽ ഹിന്ദുക്കൾക്കും ഹൈന്ദവ ക്ഷേത്രങ്ങൾക്കും അത്ര സുഖകരമായ കാര്യങ്ങളല്ല ആന്ധ്ര പ്രദേശിൽ ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നിലെ കുറ്റവാളികളെ പിടികൂടാന്‍ ഭരണകൂടം യാതൊരു നടപടിയും കൈക്കൊളളുന്നില്ലെന്നാണ് പ്രതിപക്ഷമുൾപ്പെടെയുള്ളവരുടെ വിമര്‍ശനം .
ഹിന്ദുക്കളോട് വിശ്വാസ വഞ്ചന കാട്ടുകയാണ് ജഗന്മോഹന് റെഡ്ഡിയെന്ന് ചന്ദ്രബാബു നായ്ഡു കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ക്രിസ്തുമത വിശ്വാസിയായതിനാല്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന് നായിഡു കുറ്റപ്പെടുത്തി. ‘ജഗന് മോഹന്‍ റെഡ്ഡി ഒരു ക്രിസ്ത്യാനി ആയിരിക്കാം.സ്വന്തം അധികാരം ഉപയോഗിച്ച് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താം എന്നുകരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ‘
‘റെഡ്ഡി എല്ലായ്പ്പോഴും കൈവശം ബൈബിള്‍ കരുതുന്നുണ്ട്. അധികാരത്തില്‍ കയറിയപ്പോള്‍ പോലും. അധികാരത്തിലിരിക്കുന്ന ആളുകള്‍ മതപരിവര്‍ത്തനം നടത്തുകയാണെങ്കില്‍ അത് വിശ്വാസനവഞ്ചനയാണ് ‘എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ 19 മാസങ്ങള്‍ക്കിടയില്‍ ക്ഷേത്രങ്ങള്‍ക്കെതിരേയും പൂജാരിമാര്‍ക്കെതിരെയും 127 ആക്രമണങ്ങളാണ് ഉണ്ടായത്. എന്നാല്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. അതേസമയം തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും ലിസ്റ്റ് സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
1) 14.11.2019 – ഗുണ്ടൂരിലെ ദുർഗാക്ഷേത്രം ആക്രമിക്കപ്പെട്ടു
2) 21.01.2020 – പിതാപുരത്തെ ഹനുമാൻ ക്ഷേത്രം ആക്രമിക്കപ്പെട്ടു
3) 11.02.2020 – റൊമ്പി ചെർളയിലെ വേണുഗോപാല സ്വാമി ക്ഷേത്രം
4) 13.02.2020 – ഉന്ദ്രാജവാരം ക്ഷേത്രത്തിന്റെ മുഖ്യ കവാടം തകർക്കപ്പെട്ടു
5) 14.02.2020 – നെല്ലൂരിലെ ബിത്രഗുണ്ട ക്ഷേത്രത്തിലെ ബാലാജി സ്വാമിയുടെ രഥം അഗ്നിക്കിരയാക്കി
6) 06.09.2020 – അന്ത്രവേദി ക്ഷേത്രത്തിലെ ലക്ഷ്മി നരസിംഹമൂർത്തി രഥം അഗ്നിക്കിരയാക്കി
7) 13.09.2020 – ദുർഗാ ദേവിയുടെ രഥത്തിൽ നിന്നും വെള്ളിയിൽ തീർത്ത സിംഹരൂപങ്ങൾ മോഷ്ടിക്കപ്പെട്ടു
8) 15.09.2020 – കൃഷ്ണാ ജില്ലയിലെ നിദമണ്ണൂരിൽ സായി ബാബ വിഗ്രഹം തകർക്കപ്പെട്ടു
9) 16.09.2020 – ഏലീശ്വരത്തേ ഹനുമാൻ വിഗ്രഹം കേടു വരുത്തി
10) 16.09.2020 – ഗുണ്ടൂർ ജില്ലയിലെ ഗുണ്ടലപ്പാടിൽ ദേവീ വിഗ്രഹങ്ങൾ തകർക്കപ്പെട്ടു
11) 17.09.2020 – കൃഷ്ണ ജില്ലയിലെ മാക്കപ്പെട്ടിൽ നന്ദീശ്വര പ്രതിമ തകർത്തു
12) 19.09.2020 – വിശാഖപട്ടണം ജില്ലയിലെ ചിന്തപ്പള്ളിയിൽ ശിവലിംഗങ്ങൾ തകർത്തു
13) 20.09.2020 – വെസ്റ്റ് ഗോദാവരി ജില്ലയിലെ നരശപ്പുറത്ത് ക്ഷേത്രത്തിലെ അയ്യപ്പന്റെ ചിത്രങ്ങൾ നശിപ്പിച്ചു.
14) 23.09.2020 – കുർണൂൽ ജില്ലയിലെ പതിക്കൊണ്ടയിൽ ഹനുമാൻ വിഗ്രഹം ആക്രമിച്ചു തകർത്തു
15) 25.09.2020 – നെല്ലൂർ ജില്ലയിലെ നായിഡു പേട്ടിൽ ഹനുമാൻ വിഗ്രഹം ആക്രമിച്ചു തകർത്തു
16) 05.10.2020 – കുർണൂൽ ജില്ലയിലെ മന്ത്രാലയത്തിൽ നരസിംഹ സ്വാമി വിഗ്രഹം തകർക്കപ്പെട്ടു
17) 06.10.2020 – കുർണൂൽ ജില്ലയിലെ അഡോണിയിൽ ഹനുമാൻ വിഗ്രഹം ആക്രമിച്ചു തകർത്തു
18) 06.10.2020 – ഗുണ്ടൂർ ജില്ലയിലെ നരസറാവു പേട്ടിൽ സരസ്വതി വിഗ്രഹം തകർത്തു
19) 17.10.2020 – തറലപ്പാടിൽ ശ്രീവീരഭദ്രസ്വാമി ക്ഷേത്രത്തിന്റെ മുഖ്യ പ്രവേശന കവാടം കേടുവരുത്തി
ഇതൊക്കെ കൂടാതെ കിഴക്കേ ഗോദാവരി ജില്ലയിലെ യാനത്ത് ഹനുമാൻ വിഗ്രഹം, വിഴിനഗരത്തെ രാമാ വിഗ്രഹം, രാജ്മുന്ദ്രിയിലെ കാർത്തികേയ വിഗ്രഹം, അങ്ങിനെ നിരവധി ക്ഷേത്രങ്ങളിൽ നിരന്തരമായ ആക്രമണം നേരിടുന്നു. ഇതേസമയം തിരുപ്പതി പോലുള്ള ക്ഷേത്രങ്ങളെ കയ്യടക്കാനും അധികൃതരുടെ ഒത്താശയോടെ സംഘടിതമായ ശ്രമങ്ങൾ നടക്കുകയാണ്. തിരുപ്പതിയിൽ പരിവർത്തിത ക്രിസ്ത്യാനികളെ ഉദ്യോഗസ്ഥരായി നിയമിച്ചത് വലിയ വാർത്തയായിരുന്നു.
read also: അതും അടിച്ചു മാറ്റി പിണറായി സർക്കാർ ; കേന്ദ്രത്തിന്റെ കടലയും പയറും സൗജന്യ കിറ്റിൽ കയറ്റി
വൈ എസ് രാജശേഖര റെഡ്ഢിയുടെ നേതൃത്വത്തിൽ രണ്ടു പതിറ്റാണ്ടു ഭരിച്ച കോൺഗ്രസ് ആന്ധ്ര പ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിൽ വ്യാപകമായി മതപരിവർത്തനം നടത്തുന്നതിന് ഒത്താശ ചെയ്തതായും ആരോപണമുണ്ട്. 10 വീടുകൾക്കിടയിലുള്ള ഒരു സ്ഥലത്തു ക്രിസ്ത്യൻ പള്ളികൾ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ പതിനായിരക്കണക്കിന് പള്ളികൾ ആണ് ഉയർന്നിട്ടുള്ളത്. വൈ എസ് ആറിന്റെ മകളുടെ ഭർത്താവ് അനിൽ ക്രിസ്ത്യൻ പാസ്റ്റർ ആണ്.
ജഗൻ അധികാരത്തിലെത്തിയ ഉടൻ തന്നെ പാസറ്റർമാർക്ക് സകല ആനുകൂല്യങ്ങളും നൽകിയിരുന്നു. പരിവർത്തിത ക്രിസ്ത്യാനികൾ രേഖകളിൽ ഹിന്ദു എന്ന് തന്നെയായതിനാൽ സകല ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. അതേസമയം ഇവർ ന്യൂനപക്ഷ വോട്ടു ബാങ്കും ആകുന്നു.
Discussion about this post